ശാസ്ത്രം പഠിപ്പിച്ചു
ഭൂമി ഉരുണ്ടെതെന്നു
കണ്ണുകൾക്ക് വിശ്വാസമായില്ല
പരന്ന ഭൂമിയിൽ ഉരുണ്ടു നടന്നു
ഉരുണ്ട ഭൂമിയിൽ പരന്നു നടന്നു
വെളുമ്പനെ കണ്ടു, കറുമ്പനെ കണ്ടു
കുറുമ്പനെ കണ്ടു
കണ്ണുകളെ വിശ്വസിപ്പിച്ചു
കാതുകളെ അറിയിച്ചു
ബുദ്ധിയെ ബോധിച്ചു
ബോധത്തെ വരിച്ചു
കിഴക്കുനിന്നു പടിഞ്ഞാറിലേക്ക്
പടിഞ്ഞാറിൽ നിന്നും
കിഴക്കിലേക്ക്
ഒഴുക്ക് തന്നെ
ഉരുണ്ട ഭൂമിയിൽ ഉരുണ്ട് ഉരുണ്ട്