Monday, December 29, 2014

മഞ്ഞുകണമായി


വൃശ്ചിക കാലത്തിൻ അനുരാഗം,

രാത്രിയിലെ മഞ്ഞുകണമായി,

ചന്ദ്ര ശോഭയിൽ തിളങ്ങവേ,

ഇളംകാറ്റിലാടുന്ന മുടിയിഴകൾ

കുങ്കുമ മുഖത്തിനെ പാതി മറച്ചെങ്കിലും,

 

അവളുടെ നയനത്തിൻ കവിതകൾ

പുലർകാല മൂടൽ മഞ്ഞിലും 

ഉദയസൂര്യൻ വരക്കും ചിത്രമായ്‌,

ചിത്രകഥയായ്, ഉറങ്ങാൻ മോഹിച്ചു.

 

പല ജന്മങ്ങളിൽ മോഹിച്ച കഥയായ്,

വൃശ്ചിക കാറ്റിൻ തലോടലിൽ,

ഉറങ്ങാൻ മോഹിച്ച

പുലർകാല സൂര്യനെ കണ്ടു നമിച്ചു,

ഉണരാൻ  മോഹിച്ച മഞ്ഞു കണമാണ് ഞാൻ.

നുണ

മുകളിലെ നുണ താഴെ സത്യമാകുമോ ? കൂടുതൽ നുണ പറയുന്നവർ   കൂടുതൽ നുണകൾ വിശ്വസിക്കുന്നു . പിന്നെ നിഷ്കളങ്കരും വിഡ്ഢികളും അവരോട് ...