Friday, February 13, 2015

ഫെബ്രുവരി 14 ന്റെ ഓര്മക്ക്

പാതിരാ നൂൽ മഴയിലൂർന്നിറങ്ങി,


പാൽ നിലാവ് പൊഴിയും രാത്രിയിൽ


ഇളം കാറ്റിൽ ആടിയുലയും,


മുടിയിഴകൾ തലോടിയെൻ


പ്രിയ സഖീ മയങ്ങവേ


ചന്ദ്രോപമയിൽ മുഴുകിയ


കവി ഭാവനയെ, വർണ്ണത്തിൽ ചാലിക്കും


ആനന്ദ വാക്കുകൾ പൊഴിക്കും


നിൻ അധരങ്ങൾ, മിഴികൾ


മിഴിപീലികളെല്ലാമെൻ


അക്ഷരോൽസവത്തിൽ തേരോട്ടമായിടുമെന്നത്


യെൻ കാല്പനിക സൌന്ദര്യത്തെ

വരയ്ക്കും യുക്തിയെന്നു തിരിച്ചറിയും

ചന്ദ്രലേഖയാണ് നീ

 

Saturday, February 7, 2015

അഭിനയം തന്നെ ശരണം

കാഴ്ചയില്ലാ ജനം കാഴ്ച്ചയെ നയിക്കും കാലം

ബുദ്ധിയില്ലാ ജനം ബുദ്ധിയെ നയിക്കും കാലം


അറിവില്ലാ ജനം അറിവിനെ നയിക്കും കാലം


വിവേകമില്ലാ ജനം വിവേകത്തെ നയിക്കും കാലം

അഭിനയം തന്നെ ശരണം കാഴ്ചയില്ലാഭിനയം

ബുദ്ധിയില്ലാഭിനയം  അറിവില്ലാഭിനയം
 
വിവേകമില്ലാഭിനയം

അഭിനയം തന്നെ ശരണം

ആഴത്തിൻ ആഴക്കടലിൽ


ആദ്യ നോട്ടമായ് ആഴത്തിൻ  ആഴക്കടലിൽ,

പിന്നെ  ആഴത്തിൽ കണ്ണിലേക്ക്,

പിന്നെയും ആഴത്തിൽ കണ്ണിലേക്ക്,

ശേഷം കണ്ണിൻ ആഴത്തിലേക്ക്.

ആഴത്തിൻ അമ്മതൻ കാഴ്ച ചമഞ്ഞ്,

ലാളനക്കായ് മകളായ് ചമഞ്ഞ്,

കാഴ്ചയില്ലാ നടിയായ് ചമഞ്ഞ്,

ദിവസങ്ങളോ മാസങ്ങളോ,

നടന വൈഭവം തിരിച്ചറിയും,

ചിന്തകളായ് പരിണമിക്കവേ

എൻ ശ്വാസത്തിൻ ഗതിയായ്

മിഴികളടച്ചു പ്രാർത്ഥനയിൽ മുഴുകും

അഭിനവ രാധയോ!  

Thursday, February 5, 2015

പ്രണയിക്കാൻ മറക്കുന്ന ജനത


ഓടുന്ന ബസിൽ പരാക്രമം,

ഓടുന്ന ട്രെയിനിൽ പരാക്രമം,

കുഞ്ഞിനോടും കിഴവിയോടും,

അമ്മയോടും അമ്മൂമയോടും. 

 

ജനിച്ചത്‌ ഇരുമ്പിൻ ഉലക്കയിലെങ്കിൽ,

ജനിപ്പിക്കുന്നതും ഉലക്കയിൽ,

ബലാത്സംഗക്കാരുടെ നാട്ടിൽ,

പ്രണയം തന്നെ പാപമെന്നറിയുക. 

 

മനുഷ്യൻ മൃഗമായിരുന്നെങ്കിൽ, 

മനുഷ്യൻ മൃഗമായിരുന്നെങ്കിൽ  പോലുമെൻ,  

കുഞ്ഞിൻ പുഞ്ചിരികണ്ടു  അമ്മക്കുറങ്ങാൻ,

പൂർണചന്ദ്ര നിലാവ് തെളിയും കാലം,

സ്വപ്നം കാണും,  സ്വപ്നാടനക്കാരൻ ഞാൻ. 

Tuesday, February 3, 2015

പ്രണയ ശബ്ദഘോഷം


മൗന രാഗത്തെ പ്രണയ ശബ്ദഘോഷമാക്കിടും,

നിന്നുടെ വിസ്മയ നയനങ്ങൾ,

വേദനിപ്പിക്കില്ലൊരിക്കലുമെന്നറിയുക,

കുങ്കുമ നിറത്തിൻ നിലാദേവതേ !

വാക്കുകൾക്കിടയിൽ ഒതുക്കിയ,

വാചാലമാം സ്വപ്‌നങ്ങൾ,

തിരയായും അലയായും,

എന്നിലെ തീരം തേടുമ്പോൾ,

കണ്ണുനീരിനെ നീരാവിയാക്കി, ആഘോഷമാക്കി,

വാക്കുകൾക്കു അർത്ഥ തലങ്ങൾ,

തേടിയലഞ്ഞപ്പോൾ, ഞാൻ

കണ്ടെതെൻ മൃത്യുജ്ഞയത്തിൻ,

ആചാരവെടിമുഴക്കും ദ്വാരപാലകർ.

നുണ

മുകളിലെ നുണ താഴെ സത്യമാകുമോ ? കൂടുതൽ നുണ പറയുന്നവർ   കൂടുതൽ നുണകൾ വിശ്വസിക്കുന്നു . പിന്നെ നിഷ്കളങ്കരും വിഡ്ഢികളും അവരോട് ...