Friday, September 2, 2016

ഞാൻ ഒരു ഭ്രൂണം


ശബ്‌ദിക്കാൻ ശബ്ദമില്ലെൻ വേദന,

നിശബ്ദമായൊരു പരിഹാസ്യവേദന,

പണക്കിഴി ശബ്ധത്തിൻ അട്ടഹാസമെന്നത്,

ഭൂമിയിൽ ആനന്ദ നൃത്തമെത്രെ.

അകപ്പൊരുൾ അറിയാതെ കേഴും,

കുലീനയാണ് ഞാൻ.

കാരണഭൂതമറിയാതെ കൂപമണ്ഡൂക-

കാലവിചാരം നേരിടും, 

കുലടയെപ്പോൾ.

Sunday, August 7, 2016

ഒരു പുഴുവിന്റെ പ്രണയഗീതം


നീ പറയുന്നു നീയൊരു പുഴുവാണെന്ന്.
നീ പുഴുവെങ്കിൽ ഞാൻ മണ്ണാണ്.

നീ ഉഴുതുമറിച്ച മണ്ണിൽ,
ഞാൻ റോസാപ്പൂക്കളും.
കാപ്പിച്ചെടികളും വിളയിച്ചെടുക്കും.

പല നിറങ്ങളിലുള്ള റോസാ പുഷ്പ്പങ്ങൾ.
സുഗന്ധം വിതറുന്ന കാപ്പിചെടികൾ.

കാലചക്രം തിരിയുമ്പോൾ,
കാർമേഘം മഴപെയ്യിക്കും.
സൂര്യൻ അവയെ ജ്വലിപ്പിക്കും.

ഇളംകാറ്റിൽ  മയങ്ങിയും,
കൊടുങ്കാറ്റിൽ ആടിയുലഞ്ഞും,
കാപ്പിയും റോസും പുതിയ കവിതകൾ ഏഴുതും. 

നീ ഇലകളിൽ ഇഴഞ്ഞും,
പുഴുവാണെന്നു ഓർമ്മിപ്പിക്കും,
ഞാൻ മണ്ണിൽ അലിയും വരെ.

അവസാനമില്ലാത്ത പുഴുവിൻ നൃത്തം,
ഭൂമിതൻ ഗർഭപാത്രത്തിൽ-
ഇളകിമറയും ജലപാതയിലൂടെ.

Sunday, July 3, 2016

നയനഭാഷ


നയനഭാഷയുടെ രാജ്ഞിയാണ് നീ
നിൻ നയനപടം ഒരു കവചഗോപുരം
മനമുരുകും കഥയെങ്കിലും 
നയനപഥത്തിലെന്നും പൂക്കാലം
കല്ലോലിനി നിൻ അപാരത
എന്നിലെ അബോധമെന്നറിയുക
കല്ലോലമാം നിൻ തിരകൾ
എൻ പ്രണവത്തിൻ ഏകതാളം
 

Friday, May 13, 2016

സ്വപ്ന ശകലങ്ങൾ

മഴയായ് പെയ്തൊരു
കാവ്യ ശകലങ്ങൾ
തിളങ്ങാൻ കൊതിക്കുമീ വേനലിൻ
രശ്മികൾ

...
വീണ്ടും പെയ്തത്
നിന്നിലെ ഭാവങ്ങൾ
അറിയാൻ കൊതിക്കുമീ പാതിരാ
കനവുകൾ

എന്നും പെയ്തത്
നിന്നിലെ രാഗങ്ങൾ
ശ്രുതിയായി കൊതിക്കുമീ വീണതൻ
നാദമായ്

Thursday, April 14, 2016

പ്രിയ ലുസേൻ

ലുസേൻ  തടാകത്തിലെ ആമ്പൽ പൂ പോൽ
ലോക വിസ്മയം നീ പ്രസരിപ്പിച്ചുവെങ്കിലും
കാലം ചക്രം പായൽ വിരിച്ച തടാകത്തിൻ
അരികുകൾ ചൂലുകൊണ്ട് കോറിയെങ്കിലും
തൃപ്തിയാകെതെൻ മനസ് സൂര്യനായ്
ഉദിച്ചു പായലുകളെ കരിയിക്കും
തേജസ്സായി ഭവിക്കണമെന്ന മോഹത്തിൽ
കിഴക്ക് പടിഞ്ഞാറ് ഓടുന്നു
ആമ്പൽ പൂ മുഖം ഇപ്പോഴും പായലിൽ മുങ്ങിയില്ല
വേനലായി കരിയിച്ചെതെല്ലാം
മഴയായി ഒഴുക്കിക്കളഞ്ഞു
തെളിനീരിൽ തിളങ്ങുന്ന ലുസേൻ തടാകത്തിലെ
ആമ്പലായി മാറേണം നീ

ആത്മസൌന്ദര്യം


മുങ്ങിപഠിച്ചത് തടാകത്തിലെങ്കിലും

കായലും നീന്തൽകുളവുമെൻ മേനിയെ

തണുപ്പിച്ചു തുടുപ്പിച്ചു

നദിയോടപ്പം നദിയിൽ നീന്തി തുടിച്ചു

കടലിലെ തിരയോടപ്പം

തീരത്ത് തിരതല്ലാൻ പഠിച്ചു

ആഴക്കടലിൽ മുങ്ങിതാഴാൻ പഠിച്ചു

എങ്കിലും തടാകത്തിൻ സൌന്ദര്യം

ആത്മസൌന്ദര്യം തന്നെയെന്നറിയുക

നുണ

മുകളിലെ നുണ താഴെ സത്യമാകുമോ ? കൂടുതൽ നുണ പറയുന്നവർ   കൂടുതൽ നുണകൾ വിശ്വസിക്കുന്നു . പിന്നെ നിഷ്കളങ്കരും വിഡ്ഢികളും അവരോട് ...