Sunday, August 7, 2016

ഒരു പുഴുവിന്റെ പ്രണയഗീതം


നീ പറയുന്നു നീയൊരു പുഴുവാണെന്ന്.
നീ പുഴുവെങ്കിൽ ഞാൻ മണ്ണാണ്.

നീ ഉഴുതുമറിച്ച മണ്ണിൽ,
ഞാൻ റോസാപ്പൂക്കളും.
കാപ്പിച്ചെടികളും വിളയിച്ചെടുക്കും.

പല നിറങ്ങളിലുള്ള റോസാ പുഷ്പ്പങ്ങൾ.
സുഗന്ധം വിതറുന്ന കാപ്പിചെടികൾ.

കാലചക്രം തിരിയുമ്പോൾ,
കാർമേഘം മഴപെയ്യിക്കും.
സൂര്യൻ അവയെ ജ്വലിപ്പിക്കും.

ഇളംകാറ്റിൽ  മയങ്ങിയും,
കൊടുങ്കാറ്റിൽ ആടിയുലഞ്ഞും,
കാപ്പിയും റോസും പുതിയ കവിതകൾ ഏഴുതും. 

നീ ഇലകളിൽ ഇഴഞ്ഞും,
പുഴുവാണെന്നു ഓർമ്മിപ്പിക്കും,
ഞാൻ മണ്ണിൽ അലിയും വരെ.

അവസാനമില്ലാത്ത പുഴുവിൻ നൃത്തം,
ഭൂമിതൻ ഗർഭപാത്രത്തിൽ-
ഇളകിമറയും ജലപാതയിലൂടെ.

നുണ

മുകളിലെ നുണ താഴെ സത്യമാകുമോ ? കൂടുതൽ നുണ പറയുന്നവർ   കൂടുതൽ നുണകൾ വിശ്വസിക്കുന്നു . പിന്നെ നിഷ്കളങ്കരും വിഡ്ഢികളും അവരോട് ...